Monday, August 1, 2022

അനുസ്‌പർശം... Recurring dreams


അനുസ്‌പർശം

 “A karmic relationship is one that's filled with all-consuming passion but is extremely difficult to maintain,

ഒരായിരം കിനാക്കൾ കണ്ടു കൊതിക്കുന്നതിനേക്കാൾ പണ്ടു കണ്ടു മറന്ന സ്വപ്നത്തിന്റെ ബാക്കി കാണാൻ കഴിയുക എന്നത് ഒരു വിചിത്രമായ അനുഭവം തന്നെ ആണ്. ജീവിതത്തിൽ ഇതുവരെ കണ്ടുമുട്ടാത്ത എന്നാൽ എവിടെയോ നമ്മുടെ യാത്രകളിൽ കണ്ടു മറന്ന  ആ മുഖങ്ങൾ സ്വപനങ്ങളിൽ വരുന്നത് വളരെ ആകസ്മികമായാണ്  എനിക്ക് അനുഭവപ്പെടുന്നത്.

അൽപ്പം നീരസത്തോടെയാണെങ്കിലും ഓർക്കാൻ സുഖമുള്ള കാര്യങ്ങൾ നമ്മുടെ മനസ്സിൽ വീണ്ടും കാണാൻ സാധിക്കുമ്പോൾ സൂക്ഷ്മമായി അതിലെ ഓരോ കാര്യങ്ങളും ശ്രദ്ധിക്കാൻ ശ്രമിക്കും. അങ്ങനെയാണ് ഞാൻ കണ്ടു തുടങ്ങിയത്. ഇനി ആ കാഴ്ചയിലേക്ക് അല്ല! അനുഭവത്തിലേക്ക് വരാം.

 ബസിൽ സഞ്ചരിച്ച് അവസാന സ്റ്റോപ്പിൽ ഇറങ്ങി നടക്കുമ്പോൾ ആ ദൃശ്യഭംഗി ആസ്വദിച്ച് ഞാൻ നടക്കുകയാണ്. നെൽപ്പാടത്തിന്റെ വരമ്പിലൂടെ അവളുടെ വീട്ടിലേക്ക് നടക്കുമ്പോൾ, മുൻപ് കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു വാത്ത എന്നെ കൊത്താൻ മുന്നോട്ടു വന്നു. അത് കണ്ടിട്ടു എന്റെ സ്‌കൂളിലെ തോട്ടക്കാരൻ ആ വാത്തയെ പിടിച്ചു മാറ്റി തന്നു. അദ്ദേഹത്തിന് നന്ദി പറഞ്ഞു ഞാൻ നടത്തം തുടർന്നു. ഞാൻ കുറെ മുന്നോട്ടു നടന്നപ്പോൾ രണ്ടായി പിരിയുന്ന വഴിയിലേക്കു എത്തി. വലത്തോട്ടുള്ള വഴി ചെറിയ പാറകളുള്ള കുന്നിലേക്കാണ്. നേരെ പോകുന്നത് അവളുടെ വീട്ടിലേക്കാണ്. കുറെ നാളുകൾ കഴിഞ്ഞാണ് ഈ സ്ഥലത്തേക്ക് ഞാൻ വരുന്നത് എന്നാലും അവിടെ എത്തിയപ്പോൾ എനിക്ക് കൃത്യമായി വഴി മനസിലായി. 

ആ വഴി ചെന്ന് അവസാനിക്കുന്നത് ഒരു സ്‌കൂളിന്റെ മുന്നിലേക്കാണ്. ആ സ്‌കൂളിന്റെ സൈഡ് വഴിയിലൂടെ വേണം അവളുടെ വീട്ടിലേക്ക് പോകാൻ. സ്‌കൂൾ കണ്ടപ്പോൾ പണ്ട് വന്ന സമയത്ത് അവൾ പഠിച്ചിരുന്ന സ്‌കൂളിന്റെ നോട്ടീസ് ബോർഡിൽ ഫീസ് നൽകാത്ത കുട്ടികളുടെ പേരുകളുടെ കൂട്ടത്തിൽ ഇവളുടെയും അനിയത്തിയുടെയും ഫോട്ടോയും പേരും ഉണ്ടായിരുന്നു എന്ന് കേട്ടിരുന്നു. അത് ശരിയായിരുന്നോ എന്ന് അറിയാൻ വേണ്ടി ഞാൻ ആ ബോർഡിലേക്ക് സൂക്ഷിച്ചു നോക്കി. അപ്പോഴാണ് അവളുടെ പേരും അവ്യക്തമായ ഫോട്ടോയും ഞാൻ കണ്ടത്. "അനു.." അതിൽ നിന്ന് ഞാൻ വായിച്ചു. വീണ്ടും ഞാൻ ആ ഇടുങ്ങിയ വഴികളിൽ കൂടി നടന്നു. ഒരു തവണയെ ഞാൻ ഇതിലൂടെ വന്നിട്ടുള്ളൂ. അന്നും ഇതേപോലെ തന്നെ ഇടുങ്ങിയ വഴി തന്നെ ആയിരുന്നു. അന്ന് ആ വീട്ടിലേക്കു പെണ്ണുകാണൽ ചടങ്ങായിട്ടു പോയതാണോ അതോ എന്റെ കല്യാണം തന്നെ ആയിരുന്നോ അത് എന്ന് ഓർമ്മയില്ല. കാരണം അവളുടെ വിരലിലേക്ക് ഞാൻ മോതിരം അണിഞ്ഞതും അതിനു ശേഷം അവൾ ഭക്ഷണം നൽകിയതും അവരുടെ കുടുംബത്തിന്റെ ബാധ്യതകളെപ്പറ്റി പറഞ്ഞതും ഒക്കെ ചേർത്ത് വായിക്കുമ്പോൾ ഞാൻ ആ കുടുംബത്തിലെ മരുമകൻ തന്നെ ആവണം എന്ന് തോന്നുന്നു.

വീടിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഈ ചുറ്റുപാടുകളിൽ ഉള്ളവരുടെ വീടുകളെ അപേക്ഷിച്ചു ചെറിയ വീട് തന്നെ ആയിരുന്നു. പഴയ ഒരു ഓടിട്ട വീട്. വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത് അമ്മയാണ്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടോ മറ്റോ അച്ഛൻ വയ്യാതെ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. രണ്ടു മുറികളെ ആ വീടിന് ഉണ്ടായിരുന്നുള്ളു. എനിക്ക് അന്ന് ഭക്ഷണം വിളമ്പിയിരുന്നത് അമ്മയും അനുവും ചേർന്നായിരുന്നു. അപ്പോഴൊക്കെ വീടിനു ഉള്ളിൽ തിരക്കായിരുന്നു. 

നടന്നു നടന്നു ആ വീടിന്റെ അടുത്തേക്ക് എത്താറായി. മുന്നിൽ തന്നെ ഒരു ആംബുലൻസ് നിൽപ്പുണ്ട്. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി. അടുത്ത് എത്താറായിപ്പോൾ അയല്പക്കത്തുള്ള ആളുകളുടെ സംസാരത്തിൽ നിന്ന് അവളുടെ അമ്മക്ക് സുഖമില്ലാതെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. വീടിന്റെ മുന്നിൽ എത്തി. അമ്മയെ രണ്ടു പേർ ചേർന്ന് ഇറക്കുന്നുണ്ട്. കിടക്കുകയാണ് 'അമ്മ. അനു ആണ് എല്ലാത്തിനും മുന്നിൽ. എന്നെ കണ്ടതും ഭവ്യതയോടെ നോക്കി. ഏറ്റവും പിന്നിൽ ആയി അനിയത്തിയും പുറത്തേക്ക് ഇറങ്ങി. എന്റെ മനസ്സിൽ ഈ സമയം എങ്ങനെ ഈ വഴിയിൽ കൂടി ആംബുലൻസ് ഇവിടെ എത്തി എന്നാണ്. ഒട്ടും അമാന്തിക്കാതെ അനിയത്തികുട്ടി അവളുടെ കൈയ്യിൽ ഉണ്ടായിരുന്ന ബാഗ് എനിക്ക് കൈമാറി. ഈ സമയം ആണ് അമ്മയോടൊപ്പം ആംബുലൻസിൽ കയറിയിരുന്നു. ഒന്നും പറയാതെ മുന്നിലെ സീറ്റിലേക്ക് ഞാൻ കേറി. 

ഞാൻ നടന്നു വന്ന വഴിയിൽ കൂടി ഒന്നുമല്ല ആംബുലൻസ്  സഞ്ചരിച്ചത്. മറ്റേതോ വഴിയിൽ കൂടി ഓടിച്ചു പെട്ടെന്ന് തന്നെ നഗരത്തിന്റെ തിരക്കിലേക്ക് ആംബുലൻസ് ഇറങ്ങി. സ്ഥലം എനിക്ക് വ്യക്തമായി അറിയുന്നില്ല. മുൻപ് ഞാൻ വന്നപ്പോൾ എന്നെ പരിചരിച്ചതും എനിക്ക് ഭക്ഷണം തന്നതും ഞാൻ ഓർത്തു. ഇനിയും പൂർത്തിയാവാതെ കിടക്കുന്ന ഈ കാഴ്ചക്ക് ഇനിയൊരു തുടർച്ച ഉണ്ടാവുമോ എന്ന് അറിയില്ല. സ്വപ്നങ്ങൾക്ക് ഇത്രമാത്രം സ്വാധീനം വരുത്താൻ കഴിയുമെന്ന് ഞാൻ വിചാരിച്ചില്ല. ആർക്കെങ്കിലും പറയാൻ ഉള്ള എന്തെങ്കിലും ആയിരിക്കും ഇങ്ങനെ റിപ്പീറ്റ് ആയി കാണുന്ന കാഴ്ചകൾ എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് താല്പര്യം. 

 ചിലപ്പോൾ അനു എന്ന ആളോ അല്ലെങ്കിൽ അങ്ങനെ ഒരു സംഭവമോ എന്നെ കാത്തിരിക്കുന്നുണ്ടാവും. ചിലപ്പോൾ ഇങ്ങനെ ഒരു വ്യക്തിയെ ഞാൻ നിർമ്മിച്ചെടുത്തതായിരിക്കാം. ഒട്ടും പരിചിതമില്ലാത്ത സ്ഥലവും മുൻപ് എങ്ങോ കണ്ടിട്ടില്ലാത്ത ആളുകളും എന്റെ മനസ്സിൽ വന്നത് എങ്ങനെ ആണാവോ?

Monday, March 4, 2013

O ente Sneha Nadha

--
*Thanks and Regards,*
*
*

Saturday, May 8, 2010

സംഗീതം : എന്റെ കണ്ടെത്തലുകള്‍.

ആമുഖം :- ആരുടേയും അഭിപ്രായത്തെയും കണ്ടെത്തലുകളെയും വിമര്‍ശിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ്‌. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രമാണ്...

സംഗീതം സ്വപ്നം പോലെയാണ്... സുന്ദരമായ പുലര്‍കാല സ്വപനം.. അതില്‍ മതിമറന്ന് കഴിയുമ്പോള്‍ മനുഷ്യജീവിതം എത്ര നിസാരമാണ് എന്ന് മനസിലാവും. ദൈവത്തിന്റെ സാന്നിധ്യം നാം മനസിലാക്കുന്നത് അപ്പോഴാണ്...

സംഗീതത്തെ ഭാരതീയര്‍ രണ്ടായി തരം തിരിച്ചിരിക്കുന്നു. കര്‍ണാടക സംഗീതം എന്നും ഹിന്ദുസ്ഥാനി സംഗീതം എന്നും.

ഈ രണ്ടു സംഗീത വിഭാഗങ്ങളും വളരെ വിപുലമായ ഒരു ആഴി പോലെ ആണ്...പ്രശസ്ത ഗായകന് പദ്മശ്രീ ഡോക്ടര്‍ യേശുദാസ്‌ പറഞ്ഞ പോലെ "സംഗീതം ഒരു മഹാ സാഗരമാണ്  അതിനെ അറിയാന്‍ ശ്രമിക്കുമ്പോള്‍ അത് വളര്‍ന്നുകൊണ്ടേയിരിക്കും..." അനന്തമായ ഒരു സ്വരരാഗ സഞ്ചാരപ്രവാഹമാണ് അത്...ഈ സംഗീതത്തെ അനേഷിച്ചിറങ്ങിയ ഒരു സാധു ആണ് ഞാന്‍..

ഇവിടെ ഞാന്‍ പറയാന്‍ ഉദേശിക്കുന്നത് പുതിയ മോഡേണ്‍ സംഗീതത്തെ കുറിച്ചാണ്. ചലച്ചിത്രഗാനങ്ങളുടെ പുത്തന്‍ ആവിഷ്കാരത്തെ കുറിച്ച്.
 

Thursday, July 2, 2009

ശബ്ദം - ക്ലാസ്സ് മുറി

ശബ്ദവും സംഗീതവും ഇന്നു ദിനചര്യകളുടെ ഭാഗമാണ്. മനുഷ്യന് കണ്ണ് നിറങ്ങളെയും വെളിച്ചത്തെയും തിരിച്ചറിയാന്‍ ഉള്ള ഉപാധി എങ്കില്‍ ചെവിയാണ് നമ്മുടെ ഹീറോ... അത് പഠിക്കാനായി നമ്മള്‍ അല്‍പ്പസമയം മാറ്റിവെക്കുന്നു... അടിസ്ഥാനപരമായി ശബ്ദവും സംഗീതവും കേള്‍വിയും തരംഗങ്ങളുടെ ഏറ്റകുറചിലുകളാണ് (waves). ശബ്ദം എന്നത് മറ്റു ചില്ല ഒബ്ജെറ്റുകള്‍ വഴി തരംഗത്തില്‍ വ്യതിയാനം സംഭവിക്കുകയും ആ വ്യതിയാനത്തെ ഒരു മീഡിയം വഴി മറ്റേ ദിക്കിലെത്തിക്കുകയും ചെയുന്നു

we will investigate the nature, properties and behaviors of sound waves and apply basic wave principles towards an understanding of music.